കൊച്ചി: അന്തർവാഹിനികളെ നേരിടാൻ നാവികസേനയ്‌ക്കായി കൊച്ചി കപ്പൽശാല നിർമ്മിച്ച രണ്ട് കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്- എ.എസ്.ഡബ്ല്യു.എസ്.ഡബ്ല്യു.സി) വൈസ് അഡ്മിറൽ വി. ശ്രീനിവാസിന്റെ ഭാര്യ വിജയ ശ്രിനിവാസ് നീറ്റിലിറക്കി. ഇവ ഐ.എൻ.എസ് മാൽപേ, ഐ.എൻ.എസ് മുൾക്കി എന്നിങ്ങനെ അറിയപ്പെടും.
ഇന്നലെ രാവിലെ 8.40 ന് നടന്ന ചടങ്ങിൽ വി. ശ്രീനിവാസ് ആയിരുന്നു മുഖ്യാതിഥി. കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്. നായർ, ഡയറക്ടർമാർ, നേവിയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അന്തർവാഹിനികളുടെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള നൂതന സോണാർ സംവിധാനം ഉൾപ്പെടെയുള്ള കപ്പലുകളാണിവ. ഇതോടെ നാവികസേനയ്‌ക്കായി കൊച്ചിയിൽ നിർമ്മിക്കുന്ന എട്ട് കപ്പലുകളിൽ അഞ്ചെണ്ണം പൂർത്തിയായി. നവംബറിൽ ഐ.എൻ.എസ് മാഹി, ഐ.എൻ.എസ് മാൽവൻ, ഐ.എൻ.എസ് മാംഗ്രോൾ എന്നിവ നീറ്റിലിറക്കിയിരുന്നു.
പ്രത്യേകതകൾ
* 78 മീറ്റർ നീളം, 11.36 മീറ്റർ വീതി
* പരമാവധി വേഗം 25 നോട്ടിക്കൽ മൈൽ
* നൂതന റഡാർ സിഗ്‌നലിംഗ് സംവിധാനം
* നിർമ്മാണം പൂർണമായും തദ്ദേശീയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |