SignIn
Kerala Kaumudi Online
Monday, 14 October 2024 5.41 AM IST

'അതിനുശേഷം മീനാക്ഷി ദിലീപുമായി വിവാഹം ഉറപ്പിച്ചു എന്നായി, എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അറിയിച്ചോളാം'

Increase Font Size Decrease Font Size Print Page
madhav-suresh

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം കുമ്മാട്ടിക്കളി തീയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് മാധവ്. താരപുത്രന്റെ അഭിമുഖങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ മാധവ് തന്റെ പേരിൽ പ്രചരിച്ച വിവാഹ വാർത്തകളെക്കുറിച്ച് തുറന്നുപറയുകയാണ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാധവ് ഇതേക്കുറിച്ച് തുറന്നുപറയുന്നത്. വിവാഹ വാർത്ത പ്രചരിക്കാനിടയായ സാഹചര്യം എന്താണെന്നായിരുന്നു അവതാരക ചോദിച്ചത്.

മാധവിന്റെ മറുപടി ഇങ്ങനെ
'എന്റെ വിവാഹം നടത്താൻ പോകുന്ന വാർത്ത അല്ലേ, ഞാൻ ഈ നാട്ടിലെ ഒരു എലിജിബിൾ ബാച്ച്‌ലർ ആയിട്ടാണ് മാദ്ധ്യമങ്ങൾ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. ആദ്യം ഞാൻ അനുപമ പരമേശ്വരന്റെയൊപ്പം ഒരു ഫോട്ടോ ഇട്ടപ്പോൾ എനിക്ക് അനുപമയുമായി പ്രണയമാണെന്ന് പറഞ്ഞു. സിനിമയിൽ എന്റെ ഏറ്റവും നല്ല സുഹൃത്താണ് അനുപമ. സിനിമയിൽ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ട്.

പിന്നെ മീനൂട്ടി, മീനാക്ഷിയായിട്ട് രണ്ട് ഫോട്ടോ, അല്ലെങ്കിൽ ദിലീപ് അങ്കിളായിട്ടും കാവ്യചേച്ചിയുമായിട്ട് ഫോട്ടോ ഇട്ടു. അതിനുശേഷം മീനൂട്ടിയുമായി എന്റെ കല്യാണം ഉറപ്പിച്ചു എന്ന വാർത്ത പോയി. എന്റെ ലൈഫിൽ ഒരുപാട് സുഹൃത്തുക്കളുള്ള ആളല്ല ഞാൻ. എന്റെ ലൈഫിൽ ഏറ്റവും കോൺഫിഡന്റായിട്ടുള്ള ആളാണ് സെലിൻ. സെലിന്റെ പിറന്നാളിന് ഞാൻ ഒരു ആശംസ പങ്കുവച്ചു. എനിക്ക് ജെനുവിനായുള്ള ഫീലിംഗ്സാണ് ഞാൻ എക്സ്പ്രസ് ചെയ്തത്. അങ്ങനെ ഒരെണ്ണം ഇട്ടപ്പോഴേക്കും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചു എന്നായി.

എന്റെ വിവാഹക്കാര്യം വീട്ടുകാരൊന്ന് തീരുമാനിച്ചോട്ടെ. പിന്നെ പതുക്കെ നമുക്ക് അതിലോട്ട് എത്താം. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അറിയിച്ചോളാം. ഞാൻ ഇപ്പോൾ സിംഗിളാണ്. ഇപ്പോൾ കമ്മിറ്റഡാവാൻ താൽപര്യമില്ല. ഞാൻ എന്നെത്തന്നെ നോക്കി ഒന്ന് ജീവിച്ചു പോട്ടെ'- മാധവ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MADHAV SURESH, CINEMA, SURESH GOPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.