യൂട്യൂബർ നിക്കോകാഡോ അവോക്കാഡോ സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. ഭക്ഷണം വാരിവലിച്ചു കഴിക്കുന്നതിന്റെ വീഡിയോകളിലൂടെയാണ് നിക്കോകാഡോ അവോക്കോഡോ എന്നറിയപ്പെടുന്ന നിക്കോളാസ് പെരി ശ്രദ്ധിക്കപ്പെട്ടത്. നാല് മില്യണിലധികം സബ്സ്‌ക്രൈബേഴ്സാണ് അദ്ദേഹത്തിനുള്ളത്.
അമിതാഹാരം മൂലം പൊണ്ണത്തടിയും അദ്ദേഹത്തെ ബാധിച്ചു. ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുന്ന വീഡിയോ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ട്. ഏഴ് മാസം മുമ്പാണ് അവസാനം വീഡിയോ ചെയ്തത്. ഇതിനൊക്കെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുമുണ്ടാകാറുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ഇട്ട അദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ട് പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഞെട്ടാൻ കാരണമെന്താണെന്നല്ലേ? വളരെ മെലിഞ്ഞ രൂപത്തിലുള്ള ഒരു വീഡിയോയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. 114 കിലോയാണ് കുറച്ചിരിക്കുന്നത്.
വർഷങ്ങൾ എടുത്താണ് ഓരോരുത്തർ ശരീരഭാരം കുറയ്ക്കുന്നത്. അതിനിടയിൽ വെറും ഏഴ് മാസം കൊണ്ട് എങ്ങനെയാണ് അദ്ദേഹം 114 കിലോ കുറച്ചത് എന്നാണ് ഏവരും ചോദിക്കുന്നത്. ഇതിനുള്ള മറുപടി അദ്ദേഹം തന്നെ പറയുന്നുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി താൻ ഭക്ഷണം നിയന്ത്രിക്കുന്നുണ്ടായിരുന്നു. ഭക്ഷണം വാരിവലിച്ചുകഴിക്കുന്ന വീഡിയോകളെല്ലാം രണ്ട് വർഷം മുമ്പ് റെക്കാർഡ് ചെയ്തുവച്ചതാണ്. അത് പിന്നീട് പോസ്റ്റ് ചെയ്തുവെന്ന് മാത്രം. അല്ലാതെ അതിനുശേഷം ഭക്ഷണം വാരിവലിച്ചുകഴിച്ചിട്ടില്ല.
ഒരുപാട് ഭക്ഷണം കഴിക്കുന്നതിനേക്കാൾ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് ഊന്നൽ നൽകി. വെയ്റ്റ് ലോസ് ജേർണിയിൽ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നുംനിക്കോകാഡോ അവോക്കാഡോ ചൂണ്ടിക്കാണിച്ചു. 33 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |