കോട്ടയം : കർഷകരുടെ വിവിധ ആവശ്യങ്ങൾക്ക് ഏകജാലക സംവിധാനം എന്നരീതിയിൽ ആവിഷ്ക്കരിച്ച കതിർ മൊബൈൽ ആപ്പും വെബ് പോർട്ടലും പൊല്ലാപ്പാകുന്നു. വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയാതെ കർഷകർ വട്ടം ചുറ്റുമ്പോഴും അധികൃതർ നിസംഗത പുലർത്തുകയാണ്. മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്യുമ്പോൾ വേറൊരു പഞ്ചായത്തിലെ വ്യക്തിയുടെ പേരാണ് തെളിയുക. ഇത് എഡിറ്റ് ചെയ്ത് വിവരങ്ങൾ ചേർക്കണം. കൃഷി ഭൂമിയുടെ ബ്ലോക്ക്, സർവേ, സബ് ഡിവിഷൻ, വിസ്തൃതി എന്നിവ രേഖപ്പെടുത്തി കഴിഞ്ഞാൽ അടുത്ത ഭാഗം തണ്ണീർത്തടം എത്രയുണ്ടെന്ന് കാണിക്കണം. ആകെ ഭൂമിയിൽ എത്ര ഭാഗം തണ്ണീർത്തടം എന്നു രേഖപ്പെടുത്തിയാൽ മാത്രമേ കൃഷി ഭൂമിയുടെ ഫോട്ടോ ഉൾപ്പെടെ മറ്റു കാര്യങ്ങൾ സമർപ്പിക്കാനാകൂ.
തനത് വിളകളില്ല, വടക്കേ ഇന്ത്യൻ മാത്രം
വിള വിവരങ്ങളിലും , ഹോർട്ടികൾച്ചർ വിഭാഗത്തിലും കൊടുത്തിരിക്കുന്നത് വടക്കേ ഇന്ത്യൻ വിളകളുടെ പേരുകളാണ്. മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് കോപ്പി ഡൗൺലോഡ് ചെയ്ത് ഉൾപ്പെടുത്താനുള്ള സംവിധാനമില്ല. കൃഷി, വിള വിവരങ്ങൾ ആപ്പിൽ സമർപ്പിച്ച ശേഷം തെറ്റു തിരുത്തിയാലും വരില്ല. ചുരുക്കത്തിൽ സർക്കാർ അനുകൂല്യങ്ങളുടെയും പദ്ധതികളുടെയും ഫലപ്രദമായ നടപ്പാക്കലും നിരീക്ഷണവും ലക്ഷ്യം വച്ചിറക്കിയ ആപ്പ് കർഷകന് വിനയാകുകയാണ്.
ആദ്യഘട്ട സേവനങ്ങൾ
കാലാവസ്ഥാ വിവരങ്ങൾ
മണ്ണ് പരിശോധന
പ്ലാന്റ് ഡോക്ടർ സംവിധാനം
കാർഷികപദ്ധതി വിവരങ്ങൾ
കൃഷിഭൂമിസംബന്ധമായ വിവരം
''ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്താനും ഉപയോഗിക്കാൻ കർഷകർക്ക് ബോധവത്കരണം നടത്താൻ കൃഷി വകുപ്പ് തയ്യാറാകണം
(കർഷകർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |