വർക്കല: ചില ഡോക്ടർമാർ പോലും വീട്ടിലുള്ളവർക്ക് കാൻസറാണെന്ന വിവരം തുറന്ന് പറയാൻ തയ്യാറാകുന്നില്ലെന്നും അർബുദം മാറാരോഗമല്ലെന്നും രോഗവിവരം മറച്ചുവയ്ക്കരുതെന്നും അർബുദ ചികിത്സാവിദഗ്ദ്ധൻ ഡോ.പി.വി.ഗംഗാധരൻ പറഞ്ഞു. ഡോ.ഗംഗാധരന്റെ ചികിത്സാ അനുഭവങ്ങളെ ആധാരമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്ത പെരുമ്പറ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനത്തിനുശേഷം നടന്ന ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർക്കല എസ്.എൻ കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,വർക്കല കഹാർ,പ്രധാന അഭിനേതാക്കളായ പ്രമോദ് വെളിയനാട്,വക്കം ബോബൻ,എഡിറ്റർ ലിബിൻ ബാഹുലേയൻ,ശിവഗിരി എസ്.എൻ കോളേജ് പ്രിൻസിപ്പൽ വിനോദ് സി.സുഗതൻ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,ഡോ.ബബിത,ഡോ.ശ്രീരഞ്ജിനി,കോളേജ് ചെയർപേഴ്‌സൺ ബീഗം സന,എൻ.എസ്.എസ് വോളിന്റിയർ സെക്രട്ടറി ജെ.എസ്.ശിവപ്രിയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |