കോഴിക്കോട്: മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകുന്ന കോഴിക്കോട് ലുലു മാൾ ഉപഭോക്താക്കൾക്ക് ആവേശമാകുന്നു. ലോകോത്തര ഷോപ്പിംഗിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങാകുകയാണ്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാൾ ഒരുങ്ങിയിരിക്കുന്നത്.
കോഴിക്കോട് മേയർ ബീന ഫിലിപ്പാണ് കഴിഞ്ഞ ദിവസം മാളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.
മതസൗഹാർദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. മികച്ച നിലവാരത്തിലുള്ള ഹോട്ടൽ കോഴിക്കോട് യാഥാർത്ഥ്യമാക്കുമെന്ന് അദേഹം കൂട്ടിചേർത്തു.
രാജ്യാന്തര ഷോപ്പിംഗ് അനുഭവം
രണ്ടായിരം പേർക്കാണ് 800 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിലൂടെ പുതിയ തൊഴിലവസരം ലഭിക്കുന്നത്. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്‌ക്വയർഫീറ്റിലാണ് ലുലു മാൾ ആരംഭിച്ചത്. അഞ്ച് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിംഗ് കേന്ദ്രമായ ഫൺടൂറയും ലുലുവിൽ സജ്ജമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |