ജനറൽ/എസ്.സി/എസ്.ടി/എസ്.ഇ.ബി.സി/ മറ്റ് സംവരണ വിഭാഗങ്ങൾക്കുള്ള സ്പോട്ട് അലോട്ട്മെന്റ് മേഖലാടിസ്ഥാനത്തിൽ നടത്തും. തിരുവനന്തപുരം മേഖല- 13, 18, കൊല്ലം മേഖല- 19, ആലപ്പുഴ മേഖല- 20 തീയതികളിലാണ് അലോട്ട്മെന്റ്. വെബ്സൈറ്റ്- https://admissions.keralauniversity.ac.in
9, 11 തീയതികളിൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകൾ പുനക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷകളുടെ രജിസ്ട്രഷൻ ആരംഭിച്ചു.
നാലാം സെമസ്റ്റർ എം.എ ഫിലോസഫി (റഗുലർ/ സപ്ലിമെന്ററി) വൈവവോസി പരീക്ഷ 24 ന് തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഫോർ വിമനിലും 26 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും നടത്തും.
എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ വൈവവോസി പരീക്ഷ 24 ന് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ നടത്തും.
രണ്ട്, മൂന്ന് സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. (സോഷ്യൽ വർക്ക്) ജൂലായ്-പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.എസ്സി, എം.എ, എം.കോം സി.എസ്.എസ് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് മേയ് 2024) പരീക്ഷകൾ ഒക്ടോബർ നാലുമുതൽ നടക്കും.
മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ,ബി.കോം സി.ബി.സി.എസ്.എസ് (2012 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് 2024) പരീക്ഷകൾ ഒക്ടോബർ 23 മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
എൽഎൽ.ബി പ്രോഗ്രാമുകളുടെ അവസാന മേഴ്സി ചാൻസ് പരീക്ഷകൾക്ക് ഒക്ടോബർ 21 വരെ അപേക്ഷിക്കാം.
വൈവ വോസി
പത്താം സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ റഗുലർ, 2014 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ആഗസ്റ്റ് 2024) പരീക്ഷയുടെ തീസിസ് മൂല്യനിർണയം ആൻഡ് വൈവ വോസി പരീക്ഷകൾ 25,26,27 തീയതികളിലായി നടക്കും.
രാജധാനി ഇൻസ്റ്റിറ്റ്യൂട്ടിൽ
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ പോളിടെക്നിക് ഡിപ്ലോമ വർക്കിംഗ് പ്രൊഫഷണൽ പ്രവേശനത്തിനായുള്ള കമ്പ്യൂട്ടർ,ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്,മെക്കാനിക്കൽ ഒഴിവിലേക്ക് 12,13,14 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.പ്ലസ്ടു/വി.എച്ച്.എസ്.ഇക്ക് മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങൾക്ക് 50 ശതമാനം മാർക്ക് ഉള്ളവർക്കും 2 വർഷ ഐ.ടി.ഐ/കെ.ജി സി.ഇ ഉള്ളവർക്കും സർക്കാർ അർദ്ധസർക്കാർ/സ്വകാര്യമേഖല എന്നിവിടങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. അസൽ രേഖകളുമായി കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. ബി.ടെക് സിവിൽ എൻജിനിയറിംഗിൽ താല്പര്യമുള്ളവർക്ക് ഈവനിംഗ് കോഴ്സിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.polyadmission.org/wp. ഫോൺ: 7025577773.
ബി.ടെക് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ
സംസ്ഥാനത്തെ ഒമ്പത് സർക്കാർ എൻജിനിയറിംഗ് കോളേജുകളിലും മൂന്ന് എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിലും ബി.ടെക് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ ഇന്ന് തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ നടക്കും. രാവിലെ 8 മുതൽ 12 വരെയാണ് രജിസ്ട്രേഷൻ. ഒരു മണി മുതൽ സ്പോട്ട് അലോട്ട്മെന്റ് നടക്കും. വിശദ വിവരങ്ങൾക്ക് https://cee.kerala.gov.in/keam2024/notification.
നിഷിൽ ഒഴിവ്
തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോട്ടയം ആസ്ഥാനമാക്കി നടത്തുന്ന പ്രോജക്ടിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് : http://nish.ac.in/others/career.
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ ആൻഡ് മാക്സില്ലോഫേഷ്യൽ സർജറി (കാറ്റഗറി നമ്പർ 294/2023) തസ്തികയിലേക്ക് 12 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.ഫോൺ: 0471 2546364.
വകുപ്പുതലപരീക്ഷ -
ജൂലായ് 2024 വിജ്ഞാപനപ്രകാരമുളള വകുപ്പുതല പരീക്ഷകളുടെ (ഒ.എം.ആർ , ഓൺലൈൻ, ഡിസ്ക്രിപ്റ്റീവ്, പ്രാക്ടിക്കൽ പരീക്ഷകൾ) ടൈംടേബിൾ പി.എസ്.സി വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |