നെടുമങ്ങാട്:മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയില്ല, സ്കൂട്ടർ യാത്രക്കാരിയെ റോഡിൽ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നെടുമങ്ങാട് പുത്തൻപാലം ജംഗ്ഷന് സമീപത്താണ് സംഭവം.ആനാട് സ്കൂളിൽ പരീക്ഷ എഴുതാൻ പോയ 6-ാം ക്ലാസുകാരനായ മകനെ തിരികെ വിളിച്ചു കൊണ്ടു വരവേ, സ്ഥലവാസിയായ സുനിതയാണ് ആക്രമിക്കപ്പെട്ടത് ഇവരുടെ കാലിന് പരിക്കേറ്റു.മകനും പരിക്കുണ്ട്. ടി.എൻ രജിസ്ട്രേഷൻ നമ്പർ പതിച്ച കറുത്ത പൾസർ ബൈക്കിൽ ആനാടു മുതൽ സുനിതയെ പിന്തുടർന്നയാളാണ് ആക്രമിച്ചത്. മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവതിയെയും കുട്ടിയെയും റോഡിൽ തള്ളിയിട്ട ഇയാളെ എതിരെ വന്ന ചുള്ളിമാനൂർ സ്വദേശി ബെന്നറ്റ് പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുകയായിരുന്നു. കല്ലമ്പാറയിൽ വച്ച് പൾസർ യാത്രക്കാരൻ ബൈക്ക് നിറുത്തി പിന്നാലെ വന്ന ബെന്നറ്റിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു. ലൈറ്റർ കത്തിച്ചെറിയാൻ ശ്രമിച്ചത് യുവാവ് തട്ടി മാറ്റിയത് രക്ഷയായി. അക്രമി ഉടൻ ബൈക്ക് ഉപേക്ഷിച്ച് കല്ലമ്പാറ ആറുവഴി മറുകരയിലേക്ക് ഓടി മറയുകയായിരുന്നു. ബെന്നറ്റിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |