ലോസ് ആഞ്ജലീസ്: പ്രശസ്ത ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഡച്ചസ് കൗണ്ടിയിലെ വസതിയിലായിരുന്നു അന്ത്യം. സ്റ്റാർ വാർസിലെ വില്ലൻ ഡാർത്ത് വാഡർ, ലയൺ കിങ്ങിലെ മുഫാസ എന്നീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് ജെയിംസ് ഏൾ ജോൺസായിരുന്നു. എമ്മി, ഗ്രാമി, ഓസ്കർ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1931 ൽ മിസിസ്സിപ്പിയിലാണ് ജോൺസിന്റെ ജനനം. സൈനികസേവനത്തിന് ശേഷം 1955 ൽ ഒഥല്ലോ എന്ന നാടകത്തിലൂടെ ജോൺസ് അഭിനയരംഗത്തെത്തുന്നത്. 1964 ലെ ഡോ സ്‌ട്രേഞ്ച് ലൗ ആണ് ആദ്യ സിനിമ. 1973 കൾക്ക് ശേഷമാണ് ശ്രദ്ധ നേടുന്നത്.
1970ലെ ദ ഗ്രേറ്റ് വൈറ്റ് ഹോപ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്ലോഡീൻ (1974), കോനൻ ദി ബാർബേറിയൻ (1982), ഫീൽഡ് ഓഫ് ഡ്രീംസ് (1989), ദ സാൻഡ്ലോട്ട് (1993) എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. ക്ലോഡിൻ എന്ന ചിത്രത്തിന് അദ്ദേഹത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡ് നോമിനേഷൻ ലഭിച്ചു. സ്റ്റാർ വാർസ് ഫ്രാഞ്ചൈസിയിലെ ഡാർത്ത് വാഡർ എന്ന കഥാപാത്രത്തിന് ജോൺസിന് അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുന്നത്.
ദി ലയൺ കിംഗ് (1994 ). സ്റ്റാർ വാർസ്; ദ റൈസ് ഓഫ് സ്‌കൈ വാക്കർ (2019), ദി ലയൺ കിംഗ് (2019), കമിംഗ് 2 അമേരിക്ക (2021) എന്നീ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. ടെലിവിഷനിൽ ത്രില്ലർ സിനിമയായ ഹീറ്റ് വേവ് (1990), ഗബ്രിയേൽസ് ഫയർ (1991) എന്നീ ക്രൈം സീരീസുകളിലെ വേഷങ്ങൾക്ക് രണ്ട് പ്രൈംടൈം എമ്മി പുരസ്‌കാരങ്ങൾ ലഭിച്ചു. 2011 ൽ സമഗ്രസംഭാവനയ്ക്കുള്ള ഒസ്‌കർ പുരസ്‌കാരം ലഭിച്ചു. ഹീറ്റ് വേവ്, ഗബ്രിയേൽ ഫയർ തുടങ്ങിയ ഡ്രാമ സീരീസുകളിലൂടെ രണ്ട് എമ്മി പുരസ്‌കാരം ലഭിച്ചു. 1970 ൽ ദ ഗ്രേറ്റ് വൈറ്റ് ഹോപ്പ് എന്ന സിനിമയിലൂടെ മികച്ച നവാഗത നടനുള്ള പുരസ്‌കാരം നേടി. ദ ഗ്രേറ്റ് വൈറ്റ് ഹോപ്പിലൂടെയും 1987 ലെ ഫെൻസ് എന്ന സിനിമയിലൂടെയും നടനുള്ള ടോണി പുരസ്‌കാരം സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |