വളരെ വേഗം ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തെത്തിക്കാൻ മനുഷ്യർ ആശ്രയിക്കുന്ന ഗതാഗത മാർഗം വിമാനങ്ങളാണ്. വിമാനങ്ങളുടെ നീക്കം നിരീക്ഷിക്കാനും കൃത്യമായറിയാനും നിരവധി ട്രാക്കിംഗ് ആപ്പുകൾ ഇന്ന് ലോകത്ത് നിലവിലുണ്ട്. ഈ ആപ്പുകൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസിലാകും ഇന്ത്യയോട് ചേർന്നുള്ള ഒരിടത്ത് ഒരു വിമാനം പോലും പറക്കുന്നില്ല. ആ ഭാഗത്തെ വട്ടംവച്ച് വിമാനങ്ങൾ പോകുകയാണ്. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റ് ആണ് ആ സ്ഥലം.
ഏകദേശം 2.5 ദശലക്ഷം കിലോമീറ്റർ വിസ്തൃതിയേറിയതും 4500 മീറ്ററിലേറെ ഉയരവുമേറിയ അതീവ ദുഷ്‌കരമായ പ്രദേശമാണ് ടിബറ്റൻ പീഠഭൂമി. ചൈനയിലുൾപ്പെടുന്ന ഈ ഭൂമിയിലൂടെ വിമാനങ്ങൾ പറക്കാത്തതിന് കാരണം ഇവയാണ്.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
ടിബറ്റിന് സമുദ്രനിരപ്പിൽ നിന്നുള്ള അത്യധികമായ ഉയരം വിമാനം പറപ്പിക്കുന്നതിന് സുരക്ഷിതമല്ല. കാരണം വിമാനങ്ങളിലെ ജെറ്റ് എഞ്ചിനുകൾക്ക് നന്നായി പ്രവർത്തിക്കാൻ ഭൂമിയിൽ നിന്ന് നിശ്ചിത അളവിലെ ഉയരത്തിൽ വേണം. ഇത്രയധികം ഉയരത്തിൽ ഓക്‌സിജൻ അളവ് വളരെ കുറവായത് പ്രവർത്തനം താറുമാറാക്കും. ഇത് എഞ്ചിൻ തകരാർ പോലെ അത്യാവശ്യഘട്ടങ്ങളിൽ ലാൻഡിംഗിന് പ്രയാസമുണ്ടാക്കും.
കഠിനമായ കാലാവസ്ഥ
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കടുത്ത കാലാവസ്ഥ ടിബറ്റൻ പീഠഭൂമിയുടെ പ്രത്യേകതയാണ്. തീർത്തും പ്രവചിക്കാൻ സാധിക്കാത്ത കാലാവസ്ഥയാണിത്. അതിശക്തമായ കാറ്റും കടുത്ത മഴയുമെല്ലാം വിമാനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന ഘടകങ്ങളാണ്.
ഭൂമിയുടെ കിടപ്പ്
ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്‌റ്റടക്കം നിരവധി വൻ കൊടുമുടികൾ അതിരിടുന്ന പ്രദേശമാണ് ടിബറ്റ്. അതിനാൽ തന്നെ ഒരു അടിയന്തര ഘട്ടം വന്നാൽ രക്ഷാസാദ്ധ്യതയ്‌ക്ക് പ്രയാസമാണ്. ഇവയെല്ലാം മുന്നിൽകണ്ടാണ് എല്ലാ വിമാനകമ്പനികളും ടിബറ്റ് ഒഴിവാക്കി തങ്ങളുടെ ഗതാഗതം ക്രമീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |