കൊല്ലം: പിണറായി ജീവിക്കുന്നത് ബി.ജെ.പിയെ ആശ്രയിച്ചാണെന്നും അല്ലെങ്കിൽ എന്നേ ജയിലിൽ പോകേണ്ട ആളായിരുന്നെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. പിണറായി വിജയൻ കമ്യൂണിസ്റ്റ് എന്ന് പറയുന്നത് തന്നെ ഇടതുപക്ഷത്തിന് അപമാനമാണ്. ആർ.എസ്.എസിന് കീഴ്പ്പെട്ട് അവരുടെ അടിമയായി ജീവിക്കുന്ന നേതാവാണ് പിണറായി. എ.ഡി.ജി.പി എന്തിനാണ് ആർ.എസ്.എസ് നേതാക്കളെ കണ്ടത്? കൂടിക്കാഴ്ചയുടെ അജണ്ട എന്തായിരുന്നു? ആരുപറഞ്ഞിട്ടാണ് ഈ കൂടിക്കാഴ്ച? ഇതിനൊന്നും മറുപടി പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |