വിഴിഞ്ഞം: റോഡിന് വശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം പുല്ലുവിള ചാവടി നെടിയകാല കാക്കത്തോട്ടം കോളനിയിൽ സൂരജ്(21) അമ്മാവനായ ചന്ദ്രൻ(64) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലായ് 19ന് ചപ്പാത്ത് ബാലമ്മ മെമ്മോറിയിൽ റോഡിൽ പാർക്കുചെയ്തിരുന്ന ഓട്ടോ മോഷ്ടിച്ചത്. പൂവാർ, കാഞ്ഞിരംകുളം, പാറശാല സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ ബൈക്കുമോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ.പ്രകാശ്, എസ്.ഐ.പ്രശാന്ത്, സി.പി.ഒ.സാബു, അരുൺ.പി.മണി, അനീഷ്, രാമു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |