കൊച്ചി: 'ബ്രോ ഡാഡി' സിനിമയുടെ സെറ്റിൽവച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിൽ മൻസൂർ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ മൻസൂർ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിലാണ്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലീസ് അറിയിച്ചു. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ ഒളിവിലായിരുന്നു. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം മൻസൂർ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |