കൊച്ചി: തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രൊമോട്ട് ചെയ്ത് കഴിഞ്ഞദിവസം നടന്മാരായ ടൊവിനോ തോമസ്, ആന്റണി വർഗീസ്, ആസിഫ് അലി എന്നിവർ സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചിരുന്നു. ടൊവിനോയുടെ ഇന്ന് റിലീസ് ചെയ്ത അജയന്റെ രണ്ടാം മോഷണം, ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം, ആന്റണി വർഗീസിന്റെ നാളെ പുറത്തിറങ്ങുന്ന സിനിമയായ കൊണ്ടൽ എന്നിവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ഇവർ വീഡിയോ പങ്കുവച്ചത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീഡിയോക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ "പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!!നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.
എന്നാൽ ഞങ്ങളുടെ "ബാഡ് ബോയ്‌സും' പിന്നെ കുമ്മാട്ടിക്കളിയും , ഗാംഗ്‌സ് ഒഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ . നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും , മുടക്കുമുതലും തിരിച്ച് കിട്ടട്ടെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |