സുരാജ് വെഞ്ഞാറമൂട്, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേംശങ്കർ സംവിധാനം ചെയ്യുന്ന
തെക്ക് വടക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. നാട്ടുകാർ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
സഖാവ് മാധവനും, സഖാവ് ശങ്കുണ്ണിയും ഒരേ പാർട്ടിക്കാർ
ശരിക്കും ഇവർ തമ്മിൽ എന്താ പ്രശ്നം?
അവരുതന്നെയാണു പ്രശ്നം....
വൈരാഗ്യമാണ് സാറെ ... അതിപ്പതൊടങ്ങിയതല്ല
പണ്ടേക്കു പണ്ടേ തൊടങ്ങിയതാ...
. രണ്ടു വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് തെക്ക് വടക്ക്.
വിനായകനും സുരാജ് വെഞ്ഞാറമൂടുമാണ് മാധവനേയും ശങ്കുണ്ണിയേയും ഭദ്രമാക്കുന്നത്.
.കോട്ടയം രമേശ്,മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർഖാൻ, വിനീത് വിശ്വം, സ്നേഹാ ശീതൾ, മഞ്ജുശ്രീ , ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ എന്നിവരാണ് മറ്റ് താരങ്ങൾ.എസ്. ഹരീഷ് ആണ് തിരക്കഥ.സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഒടിയൻ സിനിമയിലൂടെ ശ്രദ്ധേയയായ ലഷ്മി ശ്രീകുമാറിന്റേതാണ് പാട്ടുകൾ.
സാം' സി.എസ് സംഗീതം ഒരുക്കുന്നു.എഡിറ്റിംഗ് - കിരൺ ദാസ്. അഞ്ജനാ വാർസിന്റെ ബാനറിൽ അഞ്ജനാ ഫിലിപ്പും, വി.എ. ശ്രീകുമാർ മേനോനും ചേർന്നാണ് നിർമ്മാണം.സെപ്തംബർ 20ന് റിലീസ് ചെയ്യും. പി.ആർ|.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |