കോഴിക്കോട്: പന്തീരങ്കാവ് മാത്തറയിൽ വയോധിക ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി ചന്തപ്പടി ചുണ്ടയിൽ വീട്ടിൽ ഹസീമുദ്ദിനാണ് (30) പിടിയിലായത്. ആഗസ്റ്റ് 27ന് പുലർച്ചെയാണ് സംഭവം.
ഗൃഹനാഥൻ വളർത്തു നായയുമായി പ്രഭാത സവാരിക്ക് പോയപ്പോൾ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പിന്നിൽ നിന്ന് മുഖം പൊത്തി ആക്രമിച്ച്, കത്തികാട്ടി സ്വർണമാല കവരുകയായിരുന്നു. കൈയിലെ വള ഊരി നൽകാനും ആവശ്യപ്പെട്ടു. പ്രതിരോധിച്ച വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി വള ഊരിയെടുക്കുന്നതിനിടെ ഭർത്താവ് തിരിച്ചെത്തി. ഇദ്ദേഹത്തെയും പ്രതി ആക്രമിച്ചു. തുടർന്ന് രക്ഷപ്പെട്ടു. ഹെൽമെറ്റും കത്തിയും റെയിൻകോട്ടും സൗത്ത് ബീച്ചിൽ ഉപേക്ഷിച്ചതായും അന്നുതന്നെ വേങ്ങര കുന്നുംപുറത്ത് സ്വർണം വിറ്ര ശേഷം ബംഗളൂരുവിലേക്ക് കടന്നതായും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
ഇയാൾക്കെതിരെ ഫറോക് സ്റ്റേഷനിൽ എം.ഡി.എം.എ കേസുണ്ട്. വ്യാജ സ്വർണപ്പണയം വച്ചതിന് തിരൂരങ്ങാടി, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |