കൊച്ചി: രാജ്യാന്തര ക്രൂഡോയിൽ വിപണിയിലെ സാഹചര്യങ്ങൾ അനുകൂലമായാൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാൻ ആലോചിക്കുമെന്ന് കേന്ദ്ര പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിൻ പറഞ്ഞു. ദീർഘ കാലത്തേക്ക് ക്രൂഡ് വില ബാരലിന് 70 ഡോളറിൽ താഴെ തുടർന്നാൽ പൊതു മേഖല എണ്ണ കമ്പനികൾ ഇന്ധന വില കുറയ്ക്കുന്നതിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വീതം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ഇന്ധന ഉപഭോഗം ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ ക്രൂഡോയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒപ്പെക് രാജ്യങ്ങൾ തയ്യാറാകണമെന്നും പെട്രോളിയം സെക്രട്ടറി പറഞ്ഞു. നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവുമധികം ക്രൂഡോയിൽ വാങ്ങുന്നത്. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 33 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 69 ഡോളറിലേക്ക് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |