കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയുടെ രണ്ട് മുൻകൂർ ജാമ്യ ഹർജികളും ഹൈക്കോടതി 23ന് പരിഗണിക്കാൻ മാറ്റി. 'പിഗ്‌മാൻ' സിനിമയുടെ ലൊക്കേഷനിൽവച്ച് കയറിപ്പിടിച്ചെന്നാരോപിച്ച് ഒരു നടി നൽകിയ പരാതിയിലാണ് ആദ്യ കേസ്. സെക്രട്ടേറിയറ്റിൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മോശമായി പെരുമാറിയെന്ന ആലുവ സ്വദേശിയായ മറ്റൊരു നടിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തതാണ് രണ്ടാമത്തെ കേസ്. പരാതികൾ സാങ്കല്പികമാണെന്നാണ് ജയസൂര്യയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |