ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് പോര് പുതിയ തലത്തിലേക്ക്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന്റെ 310 മില്യൺ ഡോളറിലധികം പണം അടങ്ങിയ ആറ് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ച റിപ്പോർട്ട് ഹിൻഡൻബർഗ് പുറത്തുവിട്ടു. പിന്നാലെ ഈ റിപ്പോർട്ട് വ്യാജമാണെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി.
ഇപ്പോൾ പുറത്തുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ വിദേശ ഹോൾഡിംഗ് ഘടന സുതാര്യവും പൂർണ്ണമായും വെളിപ്പെടുത്തിയതും പ്രസക്തമായ എല്ലാ നിയമങ്ങൾക്കും അനുസൃതവുമാണെന്ന് അദാനി ഗ്രൂപ്പ് ആവർത്തിച്ച് അറിയിച്ചു. ഒരു സ്വിസ് കോടതി നടപടികളിലും തങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി, അത്തരം കോടതി രേഖകളിലൊന്നും തങ്ങളുടെ കമ്പനികളെ പരാമർശിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
സ്വിസ് കോടതി പുതുതായി പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ച് കൊണ്ടാണ് ഹിൻഡൻബർഗ് എക്സ് പ്ലാറ്റ്‌ഫോമിൽ കൂടി വിവരങ്ങൾ പങ്കുവച്ചത്. സ്വിസ് മാദ്ധ്യമമായ ഗോതം സിറ്റിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഹിൻഡൻബർഗ് പുറത്തുവിട്ട ആദ്യത്തെ റിപ്പോർട്ടുകളുട അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇതേത്തുടർന്ന് അദാനിയുടെ പേരിലുള്ള ആറ് സ്വിസ് അക്കൗണ്ടുകളിലെ 310 മില്യൺ ഡോളർ കണ്ടുകെട്ടിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |