SignIn
Kerala Kaumudi Online
Friday, 11 October 2024 10.27 AM IST

കല്ലുമ്മക്കായയിലെ ആ രഹസ്യം കണ്ടെത്തി; ക്യാൻസർ ചികിത്സയ്ക്ക് ഗുണം, കൃഷിയിൽ വൻമുന്നേറ്റം

Increase Font Size Decrease Font Size Print Page
kallummekka

കൊച്ചി: കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്ന കണ്ടുപിടിത്തവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കല്ലുമ്മക്കായയുടെ ജനിതകരഹസ്യമാണ് കണ്ടെത്തിയത്. ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം ഗവേഷകർ വിജയകരമായി പൂർത്തിയാക്കി.

ജലാശയ മലിനീകരണം എളുപ്പത്തിൽ മനസിലാക്കാനും ഭാവിയിൽ ക്യാൻസർ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കും. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കണ്ടെത്തലിന് പിന്നിൽ. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ (ഡി.ബി.ടി) സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് ഡാറ്റ ജേണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചു. ഡോ.എ. ഗോപാലകൃഷ്ണൻ, വി.ജി വൈശാഖ്, ഡോ. വിൽസൺ സെബാസ്റ്റ്യൻ, ഡോ. ലളിത ഹരിധരണി, ഡോ. അഖിലേഷ് പാണ്ഡെ, ഡോ. അഭിഷേക് കുമാർ, ഡോ.ജെ.കെ ജെന എന്നിവർ പങ്കാളികളായി.

ജലകൃഷിരംഗത്ത് വാണിജ്യപ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. വളർച്ച, പ്രത്യുത്പാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതക വിവരങ്ങളാണ് കണ്ടെത്തിയത്. രോഗപ്രതിരോധശേഷിയുള്ളതും ഉത്പാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും.

 രോഗ പ്രതിരോധ ശേഷികൂട്ടാം

വ്യാപകമായി കാണപ്പെടുന്ന പരാദരോഗങ്ങളാണ് കല്ലുമ്മക്കായ കൃഷിക്ക് വലിയ ഭീഷണി ഉയർത്തുന്നത്. ജീനും ജനിതകഘടനയും വിശദമായി മനസിലാക്കി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നെ് ഗവേഷകർ കരുതുന്നു. കാൻസർ പ്രതിരോധശേഷി ഉൾപ്പെടെ കല്ലുമ്മക്കായയിലെ 49,654 പ്രോട്ടീൻ കോഡിംഗ് ജീനുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

നേട്ടങ്ങൾ

1. കായലുകളിലും കടലിലും ജൈവനിരീക്ഷണത്തിന് ശേഷി

2. വലിയ അളവിൽ ലോഹങ്ങളും പാരിസ്ഥിതിക മലിനീകരണങ്ങളും തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിവ്

ജീനുകളെ തിരിച്ചറിഞ്ഞ് ജലാശയ പാരിസ്ഥിതികനിരീക്ഷണം കൃത്യവും ഫലപ്രദവുമാകും

മലിനീകരണങ്ങൾ മനസിലാക്കാൻ കഴിയും

വെള്ളത്തിലെ പിഎച്ച്, താപനില, ലവണാംശം തുടങ്ങിയവയോട് വളരെവേഗം പൊരുത്തപ്പെടുന്ന ജീവി

ജീനോം ഡീകോഡിംഗ് വഴി ജലമലിനീകരണവും വെള്ളത്തിലെ മാറ്റവും പെട്ടെന്ന് മനസിലാക്കാം.

കൃഷിയിലൂടെ കല്ലുമ്മക്കായയുടെ ഉൽപാദനം ഗണ്യമായി കൂട്ടുന്നതിന് ജനിതികരഹസ്യം വഴിതുറക്കും.

ഡോ ഗ്രിൻസൺ ജോർജ്

ഡയറക്‌ടർ

സി.എം.എഫ്.ആർ.ഐ

കാൻസർ ഗവേഷണത്തിന് ഉപകരിക്കുന്ന പുതിയ മാതൃക ജീവിവർഗമായി കല്ലുമ്മക്കായയെ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകൾ തുറന്നിടുന്നതാണ് പഠനം.

ഡോ. സന്ധ്യ സുകുമാരൻ

പ്രിൻസിപ്പൽ സയന്റിസ്റ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FARMING, KERALA, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.