തിരുവനന്തപുരം: കെ-ഫോൺ കരാർ ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ ഹർജി ഹൈക്കോടതി തള്ളി.കെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ ഫോണില്‍ വലിയ അഴിമതി നടന്നെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം.
പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി.
നേരത്തേ ഹർജി പരിഗണിക്കവേ പ്രതിപക്ഷനേതാവിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഹർജിയിലെ പൊതുതാൽപര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ചോദിച്ചിരുന്നു. 2018-ലെ കരാർ ഇപ്പോൾ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.
ടെണ്ടർ തുകയെക്കാൾ 10 ശതമാനത്തിലധികം തുക വർധിപ്പിച്ച് നൽകാൻ സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വർധിപ്പിച്ചുകൊണ്ടാണ് കരാർ നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നും വാദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |