എടക്കാട്ട് വയൽ: ഗർഭിണിപ്പശുവിനെ തൊഴുത്തിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധം രൂക്ഷമാകുന്നു. എടക്കാട്ടുവയൽ ക്ഷീരകർഷക സംഘത്തിന്റെ നേതൃത്വത്തിൽ മൗന ജാഥ സംഘടിപ്പിച്ചു. ബി.ജെ.പി കർഷകമോർച്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷകമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.ഐ സാജു അദ്ധ്യക്ഷത വഹിച്ചു. ഇടക്കാട്ടുവയൽ പഞ്ചായത്ത് അംഗവും ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവുമായ എം.ആശിഷ് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ വി.എസ്. സത്യൻ, സംസ്ഥാന കൗൺസിൽ അംഗം പി.കെ. സജോൾ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. പ്രശാന്ത് മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുഷമ ജയൻ, വിജയ മോഹനൻ, കെ.കെ. ഉണ്ണികൃഷ്ണൻ, കെ.ഡി. മുരളീധരൻ, കെ.ആർ. തിരുമേനി, റെജി ചാക്കോ, കെ.എൻ. ബാബു, ഇ. എ. രവീന്ദ്രൻ, രാജൻ സീത കുന്നേൽ, അജി ഇടക്കാട്ടുവയൽ, അജിൽ വട്ടപ്പാറ, തുടങ്ങിയവർ സംസാരിച്ചു. പശുവിനെ വെട്ടിക്കൊന്ന രാജുവിനെ കഴിഞ്ഞദിവസം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രദേശത്ത് രാജുവിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഒരു കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം തകർക്കുകയും, പൂർണ്ണ ഗർഭിണിയായ പശുവിന്റെ വയറിലും മുതുകത്തും വെട്ടി കൊലപ്പെടുത്തിയതിലും പ്രതിഷേധം വ്യാപകമാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ രാജു കിണർ വെള്ളം മോശമാകുന്നുവെന്ന് ആരോപിച്ച് അയൽവാസിയായ എടക്കാട്ട് വയലിലെ മനോജിന്റെ പശുക്കളെ കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഒരു പശു ചത്തതിന് പുറമെ രണ്ട് പശുക്കൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ മനോജിന്റെ ഭാര്യ സുനിതയ്ക്കും മകൻ മനുവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എടക്കാട്ടുവയൽ ക്ഷീരകർഷക സംഘം മനോജിനും കുടുംബത്തിനും പശുവിനെ വാങ്ങി നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് കൊച്ചി മഹാനഗർ സമിതിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽ രാവിലെ 9ന് പശുവിനെ നൽകുമെന്ന് ജില്ലാ സമിതി അറിയിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പു ഉദ്യോഗസ്ഥർ ഇന്നലെ മനോജിന്റെ വസതിയിൽ എത്തിയിരുന്നു. ഇന്ന് കേന്ദ്ര സർക്കാർ പ്രതിനിധികളും എത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |