തിരുവനന്തപുരം: ദേശീയ, രാജ്യാന്തര വിപണികളിലേക്ക് 26 ഉത്പ്പന്നങ്ങൾ കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ എന്നീ ബ്രാൻഡുകളിൽ അവതരിപ്പിച്ചു. കൊല്ലം ഭാഗ്യശ്രീ ഓർഗാനിക് ഫാം, പാലക്കാട് അട്ടപ്പാടിയിലെ അറ്റ്ഫാം , തൃശ്ശൂർ അതിരപ്പള്ളി ട്രൈബൽ വാലി എന്നിവരുടെ ഉത്പ്പന്നങ്ങളാണ് കൃഷി മന്ത്രി പി. പ്രസാദ് പുറത്തിറക്കിയത്.
ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനയിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കാനുള്ള കൃഷിവകുപ്പ് പദ്ധതിയാണ് കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ ബ്രാൻഡുകളെന്ന് മന്ത്രി പി പ്രസാദ്പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുളള അദ്ധ്യക്ഷത വഹിച്ചു.
ഭാഗ്യശ്രീ ഓർഗാനിക് ഫാം
ആരോറൂട്ട് വാൾനട്ട്, ആരോറൂട്ട് ബനാന, ആരോറൂട്ട് ബദാം, ആരോറൂട്ട് കാഷ്യു, ആരോറൂട്ട് പിസ്ത
അറ്റ് ഫാം എഫ്.പി.ഒ
ചാമ, തിന മില്ലറ്റ്, റാഗി പുട്ടുപൊടി, റാഗി ദോശ മിക്സ്, ബജ്റ പൊടി, ബജ്റ ദോശ മിക്സ്, മണിച്ചോളം, ബജ്റ ഗ്രെയിൻ, റാഗി പൊടി, പനിവരക് മില്ലറ്റ്
ട്രൈബൽ വാലി എഫ്.പി.ഒ
കുരുമുളക് ,കുരുമുളക് പൊടി, കാപ്പിപ്പൊടി, വറുത്ത കാപ്പിക്കുരു, ഈസ്റ്റ് ഇന്ത്യൻ ആരോറൂട്ട് സ്റ്റാർച്ച്, മഞ്ഞക്കൂവ പൊടി, കുടംപുളി, കുന്തിരിക്കം മഞ്ഞൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |