കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഷോറൂമുകളായ അൽ ബർറ് ഹോൾസെയിൽ ആൻഡ് റീട്ടെയിൽ, അൽ തവ്വാബ് ബുള്യൻ ബാർസ് ജുവലറി, അൽ മുൻതക്വിം മാനുഫാക്ചറിംഗ് യൂണിറ്റ് എന്നിവ ഇന്ന് 10 മണിക്ക് കല്ലമ്പലത്ത് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും പണിക്കൂലിയില്ലാതെ എല്ലാ ആഭരണങ്ങളും ലഭിക്കും. ആന്റിക്, ചെട്ടിനാട്, നഗാസ്, കേരള ഫ്യൂഷൻ, അറബിക് ഫ്യൂഷൻ, മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷൻ എന്നിവയ്ക്ക് പണിക്കൂലിയുണ്ടാവില്ല.
അൽ മുക്താദിർ ഗ്രൂപ്പിൽ നിന്ന് രണ്ട് കിലോ ബുള്യൻ ബാർസ് വാങ്ങുന്നവർക്ക് 10,000 രൂപ കാഷ് ബാക്കും നൽകുന്നു. ആറ് മാസ അഡ്വാൻസ് ഓർഡർ ചെയ്യുന്നവർക്ക് പൂജ്യം ശതമാനം പണിക്കൂലിയും 5 ശതമാനം ഗോൾഡ് റേറ്റിൽ ഡിസ്ക്കൗണ്ടും നൽകും. അൽ മുക്താദിർ ഭാഗ്യ വധുവിന് വിവാഹ സ്വർണാഭരണം സീസൺ 3 പദ്ധതിയിൽ ഒന്നാം സമ്മാനംമായി വാങ്ങുന്ന സ്വർണത്തിന്റെ അതേ തൂക്കത്തിലുള്ള സ്വർണം സമ്മാനമായും രണ്ടാം സമ്മാനം പകുതി സ്വർണവും സമ്മാനം നൽകും. മൂന്നാം സമ്മാനമായി 25 ശതമാനം സ്വർണം സമ്മാനമായി നൽകും. അഞ്ച് പവനിൽ കൂടുതൽ വാങ്ങുന്നവരിൽ നിന്നും ഒരാൾക്ക് ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാർ സമ്മാനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |