അതിരപ്പിള്ളി: വിനോദ സഞ്ചാരികൾക്ക് ഉല്ലാസത്തിന്റെ പൂക്കാലം സമ്മാനിച്ച് ഓണം അവിസ്മരണീയമാക്കാൻ പുതിയ റൈഡുകളും കിടിലൻ ഓഫറുകളുമായി സിൽവർ സ്‌റ്റോം, സ്‌നോസ്‌റ്റോം തീം പാർക്കുകൾ ഒരുങ്ങി.
ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം ഇളവ് ലഭിക്കും. സിൽവർ സ്‌റ്റോമിലെ വാട്ടർ റൈഡുകൾക്കൊപ്പം തണുത്തുറഞ്ഞ മഞ്ഞ് മലകളിലേക്കുള്ള യാത്രാനുഭവം സമ്മാനിക്കുന്ന സ്‌നോ സ്‌റ്റോമിലെ ആഘോഷങ്ങളും സഞ്ചാരികൾക്ക് പുതു അനുഭവം സമ്മാനിക്കും.
സ്‌നോ സ്‌റ്റോമിൽ ഡി.ജെയും സിൽവർ സ്‌റ്റോമിലെ വേവ് പൂളും വലിയ ശ്രദ്ധ നേടുന്നു. പശ്ചിമഘട്ടത്തിന്റെ വന്യ സൗന്ദര്യവും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ആസ്വദിക്കാനെത്തുന്നവർക്ക് താമസിക്കാനും പാർക്കിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടെ സിൽവർ സ്‌റ്റോമിന്റെ റിസോർട്ടും സജ്ജ
മാണ്. വിവരങ്ങൾക്ക് 944 77 75 444.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |