പരീക്ഷാഫലം
സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എൽ എൽ.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി 27 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ്സി ഫിസിക്സ്/എം.എസ്സി ഫിസിക്സ് (ന്യൂജനറേഷൻ) ജൂലായ്- പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവ 23 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജെറിയാട്രിക്) 2019-20 ബാച്ച് മേഴ്സിചാൻസ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എൽ എൽ.ബി പഞ്ചവത്സര പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
25ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ്സി/എം.റ്റി.റ്റി.എം/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പി.എസ്.സി വാർത്തകൾ
സൈക്ലിംഗ് ടെസ്റ്റ്
തിരുവനന്തപുരം:കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 (പാർട്ട് 2) (മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 106/2022) തസ്തികയുടെ പുരുഷ ഉദ്യോഗാർത്ഥികൾക്കുള്ള സൈക്ലിംഗ് ടെസ്റ്റ് 24 ന് രാവിലെ 6.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് : 0471 2546442. സൈക്ലിംഗ് ടെസ്റ്റിനുള്ള സൈക്കിൾ ഉദ്യോഗാർത്ഥികൾ കൊണ്ടുവരണം.
സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒട്ടോ റിനോ ലാറിംഗോളജി ഹെഡ് ആൻഡ് നെക്ക് (ഇ.എൻ.ടി.) (കാറ്റഗറി നമ്പർ 567/2023) തസ്തികയിലേക്ക് 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546438.
ഒ.എം.ആർ. പരീക്ഷ
കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 528/2023, 529/2023) തസ്തികയിലേക്ക് 24 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 572/2023 - 576/2023) തസ്തികയിലേക്ക് 26 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |