ഇടുക്കി : ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി ജില്ലയിൽ നടത്തിയ 429 പരിശോധനകളിൽ 70 കേസുകൾ കണ്ടെത്തുകയും 360500 രൂപ പിഴ ഇനത്തിൽ ഈടാക്കുകയും ചെയ്തു.അളവ് തൂക്ക നിയമങ്ങൾ ലംഘിച്ചുകൊണ്ട് യഥാസമയം മുദ്രപതിപ്പിക്കാതെ,കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകൾ ഉപയോഗിച്ച് വില്പന നടത്തുക, രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വില്പന നടത്തുക, പായ്ക്കിങ് രജിസ്‌ട്രേഷൻ എടുക്കാതെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്ത് വില്പന നടത്തുക, നിർദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതെ വില്പന നടത്തിയതിനും അളവിൽ കുറവ് വില്പന നടത്തിയത് കണ്ടെത്തിയതിനും സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. പഴം,പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ നടത്തി. തുടർന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുന്നതാണെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ബഹു. ലീഗൽ മെട്രോളജി കൺട്രോളർ ശ്രീ .വി. എസ് . അബ്ദുൽ ഖാദരുടെ നിർദേശ പ്രകാരം പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തിയ ത്. പരിശോധനയ്ക്ക്‌ഡെപ്യൂട്ടി കൺട്രോളർ (ജനറൽ) മേരി ഫാൻസി പി എക്സ്, ഡെപ്യൂട്ടി കൺട്രോളർ (ഫ്‌ളൈയിങ് സ്‌ക്വാഡ്) ഉദയൻ കെ. കേ, അസിസ്റ്റന്റ് കൺട്രോളർ വേണു സ യ, ഇൻസ്‌പെക്ടർമാരായ എൽദോ ജോർജ്, അബ്ദുള്ള എം എ, ഷാജൻ കെ, നിജിൻ , ഹണി പി എന്നിവർ നേതൃത്വം നൽകി.പരിശോധനയിൽ സനിൽ കുമാർ സി .എസ് , ഗോപകുമാർ കെ , ബഷീർ .വി. മുഹമ്മദ് ,ഹരീഷ് കെ,ജുബി രാജു എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |