വടക്കാഞ്ചേരി : അകമലയിലെ തെരുവ് നായ് സംരക്ഷണകേന്ദ്രത്തിന്റെ നടത്തിപ്പിന് തടസമായ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, തൃശൂർ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ എന്നിവയുടെ സ്റ്റോപ്പ് മെമ്മോ സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. വോക്കിംഗ് ഐ ഫൌണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ഓഗസ്റ്റ് 9 ന് കോടതി ഉത്തരവ് പ്രകാരം ലൈസൻസ് കൊടുക്കാത്തതിൽ അതൃപ്തി അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ട കോടതി മുനിസിപ്പാലിറ്റിയോട് കാരണം കാണിച്ചു കൊണ്ടുള്ള സത്യവാങ്മൂലം ഫയൽ ചെയ്യാനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |