മൂവാറ്റുപുഴ : പട്ടികജാതി ഭവന പദ്ധതി പണം തട്ടിപ്പ് കേസിൽ താലൂക്ക് പട്ടികജാതി ഡെവലപ്മെന്റ് ഓഫീസറായിരുന്ന ഇറച്ചിപാറ വിജയ കോട്ടേജിൽ ക്രിസ്റ്റഫർ രാജിന് 7 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ. ദേവികുളം മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജുവാണ് ശിക്ഷ വിധിച്ചത്. ഇടുക്കി ദേവികുളം പട്ടികജാതി ഓഫീസിന് കീഴിലെ മറയൂർ കോച്ചാരത്തെ ഭവനരഹിതരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി പ്രകാരം അനുവദിച്ച തുകയിൽ 11,90,000 രൂപ വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് കേസ്. ഇടുക്കി വിജിലൻസ് ഉദ്യോഗസ്ഥരായ കെ.വി. ജോസഫ്, അലക്സ് എം. വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |