കൊച്ചി: നിബന്ധനകൾ പാലിച്ചാൽ രക്തബന്ധമില്ലാത്തവർക്കും അയവയം ദാനം ചെയ്യുന്നതിൽ തടസമില്ലെന്ന് ഹൈക്കോടതി. അവയവദാനത്തിന് സന്നദ്ധത അറിയിച്ച് നൽകിയ അപേക്ഷ അനുമതി നൽകേണ്ട സമിതി തള്ളിയത് ചോദ്യംചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ജില്ലാതല സമിതിക്ക് രേഖകൾ സഹിതം നൽകിയിട്ടും അവയവമാറ്റത്തിന് അനുമതി നിഷേധിച്ചെന്നാണ് ഹർജിയിലെ ആരോപണം. അവയവം സ്വീകരിക്കേണ്ടവരുടെ അവസ്ഥ വളരെ ഗുരുതരമായിട്ടും അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
മുത്തച്ഛൻ, മുത്തശ്ശി, മാതാപിതാക്കൾ, മക്കൾ, പേരക്കുട്ടികൾ, സഹോദരങ്ങൾ തുടങ്ങിയവർ തമ്മിൽ മാത്രമേ അവയവദാനം പാടുള്ളുവെന്ന് നിയമത്തിൽ വ്യവസ്ഥയുള്ളതിനാലാണ് അപേക്ഷ നിരസിച്ചതെന്നായിരുന്നു സമിതിയുടെ വിശദീകരണം. രോഗിയുമായി വൈകാരികമായ അടുപ്പമുള്ളവർക്കും നിയമംപാലിച്ച് അവയവം ദാനംചെയ്യാമെന്ന് മുൻ കാല ഉത്തരവുകൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ അപേക്ഷകൾ പുനഃപരിശോധിച്ച് പത്ത് ദിവസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |