വൈക്കം: വർണാഭമായ പൂക്കളമൊരുക്കി, 2500 പേർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി ഒരു പകൽ മുഴുവൻ നീണ്ട കലാപരിപാടികളുമായി ആശ്രമം സ്‌കൂളിൽ ഓണാഘോഷം. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ, പി.ടി.എ എന്നിവർ ഓണാഘോഷത്തിന് കൈകോർത്തപ്പോൾ ആഘോഷം വർണാഭമായി. കൊച്ചി സിറ്റി അസി.പൊലീസ് കമ്മീഷണർ പി.രാജ്കുമാർ ആഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.വി ബിനേഷ്, പ്രിൻസിപ്പാൾമാരായ ഇ.പി ബീന, കെ.എസ് സിന്ധു, പ്രഥമാദ്ധ്യാപിക പി.ആർ ബിജി, പി.ടി ജിനീഷ്, പി.പി സന്തോഷ്, ടി.എസ് സാംജി, പി.എസ് സിജിൻ, ടി.പി അജിത്, സാബു കോക്കാട്ട്, വൈ.ബിന്ദു, റെജി എസ്.നായർ, ബി.എസ് ബിജി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |