മിൻസ്ക് : ലോകത്തിലെ 'ഏറ്റവും ഭീകരനായ ബോഡി ബിൽഡർ' എന്ന് അറിയപ്പെട്ടിരുന്ന ഇല്ലിയ ഗോലം യെഫിംചിക്ക് (36) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഈ മാസം 6ന് ഹൃദയാഘാതമുണ്ടായ ഇല്ലിയ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ബെലറൂസ് സ്വദേശിയായിരുന്നു. 'ദ മ്യൂട്ടന്റ് " എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 6 അടി ഉയരവും 155 കിലോ ഭാരവുമുള്ള ഇദ്ദേഹം ഒരു ദിവസം 16,500 കലോറി വരെ ഭക്ഷണം കഴിച്ചിരുന്നു. ദിവസവും 2.5 കിലോ മാംസവും 100 ലധികം സുഷി മത്സ്യ കഷണങ്ങളും ഇതിൽപ്പെടുന്നു.
സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ഇദ്ദേഹം പ്രൊഫഷണൽ ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ല. വ്യായാമങ്ങളും ഭക്ഷണക്രമവും നിരന്തരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. അടുത്തിടെ നിരവധി യുവ ബോഡി ബിൽഡർമാരാണ് ഹൃദയസംബന്ധമായ പ്രശ്നം മൂലം മരണത്തിന് കീഴടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |