SignIn
Kerala Kaumudi Online
Tuesday, 08 October 2024 4.35 AM IST

അതിരമ്പുഴ ജംഗ്ഷൻ ഇനി പഴയ ജംഗ്ഷൻ അല്ല,​ അടിമുടി മാറ്റം

Increase Font Size Decrease Font Size Print Page
athrmbuzha

കോട്ടയം: ഏറെക്കാലമായി അതിരമ്പുഴക്കാരുടെ സ്വപ്നമായിരുന്നു ജംഗ്ഷൻ നവീകരണം. ഇപ്പോഴിതാ ആ സ്വപ്നം പൂവണിയാൻ പോകുന്നു. അതിരമ്പുഴ ജംഗ്ഷൻ ഇനി പഴയ ജംഗഷനല്ല, ഇവിടുത്തെ ഗതാഗതക്കുരുക്കൊക്കെ പഴങ്കഥയാവാനും പോകുന്നു. നവീകരണം പൂർത്തീകരിച്ച അതിരമ്പുഴ ജംഗ്ഷൻ, അതിരമ്പുഴ ആട്ടുകാരൻ കവല, ഹോളി ക്രോസ് റോഡ് ഉദ്ഘാടനം 17ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജ്, എം.ജി സർവകലാശാല, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി എന്നീ പ്രധാന സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്ന റോഡിന്റെ വീതിക്കുറവ് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.

നവീകരണം ഇങ്ങനെ

8.81 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ആറു മീറ്റർ വീതിയുണ്ടായിരുന്ന ജംഗ്ഷൻ ശരാശരി 18 മീറ്റർ വീതിയിലും 400 മീറ്ററോളം നീളത്തിലുമാണ് നവീകരിച്ചത്. റോഡിന്റെ ഇരുവശത്തും ആവശ്യമായ ഭൂമി വിലനൽകി ഏറ്റെടുത്ത്, കെട്ടിടങ്ങൾ നീക്കിയാണ് പുനർനിർമാണം നടത്തിയത്. പ്രവൃത്തിയുടെ പരിപാലന കാലാവധി മൂന്നു വർഷമാണ്. നിലവിലുണ്ടായിരുന്ന റോഡ് വീതി കൂട്ടി ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പുനർനിർമിച്ചതിനൊപ്പം അരികുചാലുകളും നടപ്പാതയും നിർമിച്ചു. റോഡ് സുരക്ഷാ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡ്
ജംഗ്ഷനെയും ഏറ്റുമാനൂർ വെച്ചൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിരമ്പുഴ ആട്ടുകാരൻ കവല റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ രണ്ടു കിലോമീറ്റർ നീളത്തിലാണ് നിർമിച്ചിരിക്കുന്നത്. നീണ്ടൂർ, കല്ലറ, ചേർത്തല ഭാഗങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മെഡിക്കൽ കോളേജ് ആശുപത്രികളിലും എം.ജി. സർവകലാശാലയിലേക്കും മാന്നാനം അൽഫോൻസ തീർഥാടന കേന്ദ്രത്തിലേക്കും എളുപ്പത്തിലെത്താം.
എം.സി. റോഡിനെയും പഴയ എം.സി. റോഡിനെയും ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ നഗരസഭയിലെ പ്രധാന ലിങ്ക് റോഡായ ഹോളി ക്രോസ് റോഡും ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് പൂർത്തീകരിച്ചത്. 445 ലക്ഷം രൂപ ചെലവിലാണ് റോഡുകളുടെ നിർമാണം. അതിരമ്പുഴ ജംഗ്ഷനിൽ പുതിയ ബസ് ബേയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ ജോലികൾ പൂർത്തിയായി കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.