മലയാളത്തിലും തമിഴിലും തിളങ്ങി നിഖില വിമൽ
അഭിനയ യാത്രയുടെ മിന്നുന്ന തിളക്കത്തിൽ നിഖില വിമൽ. ഗുരുവായൂരമ്പലനടയിൽ എന്ന സിനിമ നേടിയ വലിയ വിജയം, ബേസി ൽജോസഫിന്റെ നുണക്കുഴി , മാരി സെൽവരാജ് സംവിധാനം ചെയ്ത വാഴൈ എന്ന തമിഴ് ചിത്രത്തിലെ മികച്ച അഭിനയം, സെപ്തംബർ 20ന് റിലീസ് ചെയ്യുന്ന കഥ ഇതുവരെ, ഒക്ടോബർ റിലീസിന് ഒരു ജാതീ ജാതകം, ഉണ്ണിമുകുന്ദന്റെ നായികയായി ഗെറ്റ് സെറ്റ് ബേബി. 2024 പൂർണമായും, നിഖിൽ വിമലിന്റെ വർഷം എന്നു വിശേഷിപ്പിക്കാം. കരിയറിലെ ഏറ്റവും മികച്ച ഓണം എത്തിയതിന്റെ സന്തോഷത്തിലാണ് നിഖില . പോയവർഷം തമിഴിൽ പോർ തൊഴിൽ എന്ന ചിത്രത്തിൽ ശരത്‌കുമാറിനും അശോക് സെൽവനും ഒപ്പം ശ്രദ്ധേയ വേഷത്തിൽ നിഖില എത്തിയിരുന്നു. മൂന്നു ഭാഷകളിലായി 29 സിനിമകൾ പിന്നിട്ട് മുന്നേറുകയാണ് നിഖില. അഞ്ചാം പാതിരയിൽ ഒരു സീനിൽ മാത്രമാണ് നിഖില എത്തുന്നതെങ്കിലും ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഭിനേത്രിക്ക് സംതൃപ്തി നൽകുന്നതിനൊപ്പം പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമകൾ കുറവാണെന്ന അഭിപ്രായമാണ് നിഖിലയ്ക്ക്. എന്നാൽ പോർ തൊഴിൽ നടി എന്ന നിലയിൽ സംതൃപ്തി നൽകിയിട്ടുണ്ടെന്ന് നിഖില വ്യക്തമാക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലൗ 24 x 7 എന്ന സിനിമയിൽ കബനിയായാണ് നിഖില ചുവടുറപ്പിച്ചത്. അരവിന്ദിന്റെ അതിഥികളിലൂടെ താൻ അതിഥിയല്ലെന്നും തെളിയിച്ചു.
ഞാൻ പ്രകാശനിലെ സലോമി, ഒരു യമണ്ടൻ പ്രണയകഥയിലെ ദിയ ഫ്രാൻസിസ്, മധുരത്തിൽ ചെറി, ജോ ആൻഡ് ജോയിൽ ജോമോൾ, ദ പ്രീസ്റ്റിൽ ജെസി ചെറിയാൻ തുടങ്ങിയ കഥാപാത്രങ്ങൾ എല്ലാം ശ്രദ്ധനേടി. പേരില്ലൂർ പ്രീമിയർ ലീഗ് എന്ന വെബ്‌സീരീസിൽ മാളവിക എന്ന കഥാപാത്രമായി എത്തി. നിഖിലയുടെ ആദ്യ വെബ് സീരീസാണ്. മനു അശോകൻ സംവിധാനം ചെയ്ത അണലി എന്ന വെബ് സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |