ഓണാശംസ നേർന്ന് സുരാജ് വെഞ്ഞാറമൂട് ചിത്രം ഇഡി ടീം.ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ആണ് നായകൻ.ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ ,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിലെ ഇരുപത് വർഷത്തെ അഭിനയജീവിതത്തിൽ സുരാജ് വെഞ്ഞാറമൂട് നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്ന ചിത്രം കൂടിയാണ്.ആഷിഫ് കക്കോടി രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസ്, സംഗീതം : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ,
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വിലാസിനി സിനിമാസിന്റെ ബാനറിൽ സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് നിർമ്മാണം. വിതരണം
: മാജിക് ഫ്രെയിംസ് റിലീസ്, വാർത്താപ്രചരണം : ബ്രിങ്ഫോർത്ത് മീഡിയ.പി.ആർ. ഒ: പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |