പാലാ : സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച കോട്ടയം ജില്ലയിലെ ആദ്യ നഗരമായി പാലാ നഗരസഭ മാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം നഗരസഭയുടെ ഇന്നലത്തെ പ്രത്യേക കൗൺസിൽ യോഗത്തിൽ ചെയർമാൻ ഷാജു വി. തുരുത്തൻ നടത്തി. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയാണ് കഴിഞ്ഞ 60 ദിവസം കൊണ്ട് നഗരസഭയിൽ നടപ്പാക്കിയതെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
ഡിജി കോർഡിനേറ്ററായി നഗരസഭ കൗൺസിൽ ഐകകണ്‌ഠേന നിയമിച്ച നഗരസഭയിലെ റിട്ട. ഉദ്യോഗസ്ഥൻ ബിജോയ് മണർകാട്ടിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
പദ്ധതിയുടെ മുൻ നോഡൽ ഓഫീസർ ഗീത പി.എൻ, ആർ.ജി.എസ്.എ കോർഡിനേറ്റർ അനന്തലക്ഷ്മി, മുനിസിപ്പൽ എൻജിനീയർ സിയാദ് എ, അക്കൗണ്ട് ഓഫീസർ രേഖ ആർ, നഗരസഭ സാക്ഷരത പ്രേരകുമാരായ നീമ ജോയ്, ഫെബി ജോസഫ് , ഐ.കെ.എം ഓഫീസർ അനൂപ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അക്‌സ, സെന്റ് തോമസ് കോളേജ് എൻ.എസ്.എസ് വിഭാഗം വിദ്യാർത്ഥികളായ നവീൻ റിയാൻ, റിഷീദ്ര ഹരിപ്രസാദ്, ടീം ക്യാപ്റ്റൻ ഗൈഡ് ആൻഡ് ലക്ചറർ റോബേഴ്‌സ് തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി എസ് കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീകല അനിൽകുമാർ, അങ്കണവാടി ടീച്ചർമാർ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും മുൻ കൗൺസിലർമാരായ ബിജു പാലൂപ്പടവിൽ, പ്രസാദ് പെരുമ്പള്ളി, ജിജി ജോണി എന്നിവർ ഉൾപ്പെടുന്ന ഒരു വലിയ ടീം തന്നെയാണ് പാലാ നഗരസഭയെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് നഗരസഭയാക്കുന്നതിന് പിന്നിലുണ്ടായിരുന്നത്.
സമ്പൂർണ്ണ ഡിജിറ്റിൽ സാക്ഷരതാ നഗര പ്രഖ്യാപന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ലീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |