ഞീഴൂർ: വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമൊപ്പം ഓണം ആഘോഷിച്ച് ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റി. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടുത്തെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായി വൈകുന്നേരം ഭക്ഷണം എത്തിച്ച് നൽകി വരുന്നത് ഒരുമയാണ്. ഉത്രാട ദിനത്തിൽ നടന്ന ഓണസദ്യയ്ക്ക് വൈക്കം ഡി.വൈ.എസ്.പി. സിബിച്ചൻ ജോസഫ് മുഖ്യാതിഥി ആയിരുന്നു. ഉഴവൂർ, പാലാ, കൂടല്ലൂർ എന്നീ ഗവ. ആശുപത്രികളിലും എല്ലാ ദിവസവും ഭക്ഷണം നൽകുന്നതും ഒരുമയാണ്. കൂടാതെ ഒരുമയുടെ ഞീഴൂരിലെ സ്‌നേഹാലയ തണലിൽ അഞ്ചോളം അന്തേവാസികളും കഴിയുന്നുണ്ട്. ദിവസവും ഭക്ഷണം നൽകുന്ന വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന 11 പേർക്കും ഓണസദ്യ നൽകി.
പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ്, സുധർമ്മിണി ജോസ് പ്രകാശ്, ഷാജി അഖിൽ നിവാസ്, ജോയി മൈലം വേലിൽ, പ്രസാദ് എം, രഞ്ജിത് കെ.എ, ശ്രുതി സന്തോഷ്, സിൻജ ഷാജി, എ.കെ.രവി, ജോമോൻ തോമസ്, രതീപ്, ദിലീപ്, അബ്ദുൾ റഹ്മാൻ, അനൂപ്, ഷമീർ തുടങ്ങിയവർ നേതൃത്യം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |