കാഞ്ഞങ്ങാട്: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കാഞ്ഞങ്ങാട്ട് മൂന്നുപേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (62), ചിന്നമ്മ (70), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. കള്ളാറിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെ കോയമ്പത്തൂർ- ഹിസാർ സൂപ്പർ ഫാസ്റ്റാണ് ഇടിച്ചത്.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നു വന്ന ട്രെയിൻ മൂന്നു പേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഏഴേ മുക്കാലിനുള്ള മലബാർ എക്സ്‌പ്രസിന് കോട്ടയത്തേക്ക് തിരിക്കാനിരിക്കുകയായിരുന്നു ഇവരുൾപ്പെട്ട വിവാഹ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |