കോട്ടയം: ഇറക്കുമതി ഒരു ലക്ഷം ടൺ കടക്കുമെന്ന വാർത്തകൾ മൂലം റബർ വില 230 രൂപയിലേക്ക് മൂക്കുകുത്തി. ആഗസ്റ്റിൽ ഇറക്കുമതി 80000 ടണ്ണാണ്. സെപ്തംബറിൽ കോമ്പൗണ്ട് റബർ ഉൾപ്പെടെ ഒരു ലക്ഷം ടൺ ഇറക്കുമതിയുണ്ടായേക്കും. ഉത്പാദനത്തിൽ 30 ശതമാനം ഇടിവുണ്ടായിട്ടും വില കുറയുന്നതിനാൽ കർഷകർക്ക് ആശങ്കയേറെയാണ്. ടയർ കമ്പനികൾ വിപണിയിൽ നിന്ന് വിട്ടുനിന്നതും വില കുറയാൻ കാരണമാണ്.
തായ്ലൻഡിൽ ടാപ്പിംഗ് തുടങ്ങുന്നതോടെ വില ഇനിയും കുറഞ്ഞേക്കും. ജപ്പാനിലും സിംഗപ്പൂരിലും ബാങ്കോക്കിലും വില കുറഞ്ഞു.
കുരുമുളക് വില മുകളിലേക്ക്
ഹൈറേഞ്ച് കുരുമുളകിന് ഉത്തരേന്ത്യയിൽ ഡിമാൻഡ് ഏറിയതോടെ വില കിലോയ്‌ക്ക് 650ൽ നിന്ന് 658 രൂപയായി. ഗണേശോത്സവം, നവരാത്രി, ദീപാവലി സീസണിൽ വില ഇനിയും ഉയർന്നേക്കും. രണ്ടാഴ്ചയ്ക്കിടെ 14 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ കുരുമുളക് ലഭ്യത കുറഞ്ഞതും ഗുണമായി. കൊച്ചി അൺഗാർബിൾഡ് വില 649ൽ നിന്ന് 658 ആയി.
രാജ്യത്തെ കുരുമുളക് ഉത്പാദനം 5000ടണ്ണും ഉപഭോഗം 7000 ടണ്ണുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |