കൊച്ചി: പ്രമുഖ ഡി.ടി.എച്ച് സേവന ദാതാക്കളായ ഡിഷ് ടിവി 'ഓണം; ഒത്തൊരുമയുടെ ആഘോഷം' ക്യാമ്പയിൻ അവതരിപ്പിച്ചു. ഓണത്തിന് ഉപഭോക്താക്കൾക്ക് ആകർഷകങ്ങളായ പാക്കേജുകളാണ് ഡിഷ് ടിവി നൽകുന്നത്. നിലവിലുള്ള വരിക്കാർക്കും പുതിയ ഉപഭോക്താക്കൾക്കും ആനുകൂല്യങ്ങൾ ലഭിക്കും. 1999, 2500 രൂപയ്ക്ക് വരിക്കാരാകുന്ന ഉപഭോക്താക്കൾക്ക് 5000 രൂപ ക്യാഷ് ബാക്ക് ഓഫറും ആറ് ഒ.ടി.ടി പ്ലാറ്റുഫോമുകൾ സൗജന്യമായും ലഭിക്കും. 1,999 രൂപയുടെ പാക്കേജിന് അഞ്ച് വർഷവും 2,500 രൂപയുടെ പാക്കേജിന് മൂന്ന് വർഷവും വാറന്റിയുണ്ട്. 200 രൂപ മുതൽ റീചാർജ് ചെയ്യുന്നവർക്ക് അധിക തുക നൽകാതെ ആറ് ഒ.ടി.ടി പ്ലാറ്റുഫോമുകൾ ലഭിക്കും. മലയാളിയുടെ ഓണാഘോഷങ്ങളിൽ പ്രധാനമായ അത്തപ്പൂക്കളം, പുലികളി, ഊഞ്ഞാൽ, വള്ളം കളി എന്നിവ ക്യാമ്പയിന്റെ ഭാഗമാണ്. ആഘോഷനാളുകളിൽ ഒത്തൊരുമിക്കുന്ന മലയാളികൾക്ക് ഓണസമ്മാനമായി നിരവധി ഓഫറുകളാണ് ഡിഷ് ടിവി ഒരുക്കുന്നതെന്ന് കോർപ്പറേറ്റ്, മാർക്കറ്റിംഗ് തലവൻ സുഖ്പ്രീത് സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |