തിരുവനന്തപുരം: കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി.എ. ജയപ്രകാശ് (64) ശ്രീകാര്യം കരുമ്പക്കോണം നവമി ഗാർഡൻസിലെ ശ്രീപാദം വസതിയിൽ നിര്യാതനായി. മലപ്പുറം പൊന്നാനി ഏരമംഗലം സ്വദേശിയാണ്. മരച്ചീനി അധിഷ്ഠിത ജൈവകീടനാശിനികൾ (നന്മ, മേന്മ, ശ്രേയ) പോലെയുള്ള തന്റെ നൂതനാശയങ്ങൾക്കും കർഷക സൗഹൃദ സാങ്കേതിക വിദ്യകൾക്കും രൂപം നൽകി. ജൈവ കീടനാശിനി സാങ്കേതികവിദ്യക്ക് പേറ്റന്റ് നേടിയ അദ്ദേഹം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. എം.ജി സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ജനറൽ കൗൺസിൽ അംഗമായി അടുത്തിടെ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഭാര്യ ഡോ. ബിന്ദു.ടി (എഫ്.എച്ച്.സി, പള്ളിച്ചൽ). മകൾ ഡോ.രാധിക ജയപ്രകാശ്. സംസ്കാരം പിന്നീട് ഗുരുവായൂരിലെ വീട്ടിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |