മോഖി ട്രെയിനിംഗ് ബേസ് (ചൈന): ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ചിരവൈരികളായ പാകിസ്ഥാനെയും കീഴടക്കിഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും ജയിച്ച് അപരാജിതരായി ഇന്ത്യ. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുകളുമായി തിളങ്ങിയ ക്യാപ്ടൻ ഹർമ്മൻ പ്രീത് സിംഗിന്റെ നേതൃത്വത്തിൽ 2-1നാണ് പാകിസ്ഥാനെതിരായ ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയുടെ വിജയം. ഒരു ഗോൾ വഴങ്ങിയ ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇന്ത്യ ജയമുറപ്പിച്ചത്.
എട്ടാം മിനിട്ടിൽ തന്നെ ഇന്ത്യയെ ഞെട്ടിച്ച് നദീം അഹമ്മദ് നേടിയ ഗോളിലൂടെ പാകിസ്ഥാൻ ലീഡെടുത്തു. എന്നാൽ പതറാതെ പൊരുതിയ ഇന്ത്യ 13,19 മിനിട്ടുകളിൽ പെനാൽറ്റി കോർണറിൽ നിന്ന് ഹർമ്മൻപ്രീത് നേടിയ ഗോളുകളിലൂടെ വിജയമുറപ്പിക്കുകയായിരുന്നു. ഇതിഹാസ താരം പി.ആർ ശ്രീജേഷിന്റെ പിൻഗാമിയി ഗോൾ വലകാത്ത കൃഷൻ ബഹദൂർ പഥക്കിന്റ തകർപ്പൻ സേവുകളും ഇന്ത്യൻ വിജയത്തിൽ നിർണാകമായി. അഞ്ച് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് 15 പോയിന്റാണുള്ളത്. ഇന്ത്യ നേരത്തേ തന്നെ സെമി ഉറപ്പിച്ചിരുന്നു. രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാനും നേരത്തെ സെമിറ ഉറപ്പിച്ചിരുന്നു. അവർക്ക് 8 പോയിന്റാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |