ഭുവനേശ്വർ: ഐ.എസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിനറെ ലീഡ് വഴങ്ങിയ ചെന്നൈയിൻ എഫ്.സി രണ്ടാം പകുതിയിലെ ഗംഭീര പ്രകടനത്തിലൂടെ ഒഡിഷയെ 3-2ന് കീഴടക്കി ഗംഭീരജയത്തോടെ പുതിയ സീസണിൽ കുതിപ്പ് തുടങ്ങി. ഇരട്ടഗോളുകളുമായി കളം നറഞ്ഞ ഫറൂഖ് ചൗധരിയാണ് ചെന്നൈയിനിവ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഡാനിയേൽ ചീമയും ചെന്നൈയിനായി ലക്ഷ്യം കണ്ടു. ഡിയാഗോ മൗറീഷ്യോയും റോയ് കൃഷ്ണയുമാണ് ഒഡിഷയുടെ സ്കോറർമാർ. 9-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കിയാണ് മൗറീഷ്യോ ഒഡിഷയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ഗിയർ മാറ്റിയ ചെന്നൈയിൻ 48, 51 മിനിട്ടുകളിൽ വലകുലുക്കിയ ഫറൂഖിലൂടെ ഒഡിഷയെ ഞെട്ടച്ച് മുന്നിലെത്തുകയായിരുന്നു. ഒഡിഷ ഗോളി അമരീന്ദറിന്റെ പിഴവിൽ നിന്നാണ് ഫറൂഖ് രണ്ടാം ഗോൾ നേടിയത്. 69-ാം മിനിട്ടിൽ ചീമ തകർപ്പൻ ഷോട്ടിലൂടെ ചെന്നൈയിനിന്റെ മൂന്നാം ഗോൾ നേടി, രണ്ടാം പകുതിയുടെ അധിക സമയത്ത് റോയ് വ്യക്തഗത മികവിലൂടെ ഒഡിഷയുടെ രണ്ടാം ഗോൾ നേടി. എന്നാൽ പിന്നീട് സമനില ഗോളിനുള്ള സമയമില്ലായിരുന്നു.
ബംഗളൂരുവിന് ജയം
ബംഗളൂരു: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ബംഗളൂരു എഫ്.സി 1 0ത്തിന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. 25-ാം മിനിട്ടിൽ വിനിത് വെങ്കിടേഷാണ് ബംഗളുൂരുവിന്റെ വിജയഗോൾ നേടിയത്.
87-ാം മിനിട്ടിൽ ലാൽചുംഗ്നുൻഗ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തുപേരുമായാണ് ഈസ്റ്റ് ബംഗാൾ മത്സരം പൂർത്തിയാക്കിയത്.
യുണൈറ്റഡിന് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചാസ്റ്റർയുണൈറ്റഡ് 3-0ത്തിന് സതാംപ്ടണെ കീഴടക്കി വീണ്ടും വിജയവഴിയിലെത്തി. ഡിലൈറ്റ്, റാഷ്ഫോർഡ്, ഗർനാച്ചൊ എന്നിവരാണ് സ്കോറർമാർ. 79-ാം മിനിട്ടിൽ സതാംപ്ടണിന്റെ സ്റ്റെപാൻസ് ചുവപ്പ കാർഡ് കണ്ട് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |