കറാച്ചി : സിംഹത്തിനൊപ്പമുള്ള വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പാകിസ്ഥാനി യുവാവിനെതിരെ വിമർശനം. സിംഹത്തോടൊപ്പം നടക്കുന്നതിന്റെ വീഡിയോയാണ് കണ്ടന്റ് ക്രിയേറ്ററായ മിയാൻ സാഖിബ് പങ്കുവച്ചത്. യാതൊരു ഭയമില്ലാതെയാണ് ഇയാൾ സിംഹത്തോട് ഇടപഴകുന്നത്. ഇതിന് മുമ്പും വന്യമൃഗങ്ങളുടെ കൂടെ പേടിയില്ലാതെ ഇടപഴകുന്ന വീഡിയോകൾ ഇയാൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ, അപകടകാരിയായ വന്യമൃഗമായ സിംഹത്തെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് ജീവന് ഭീഷണിയാണെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. കാട്ടിൽ സ്വസ്ഥമായി ജീവിക്കേണ്ട ഇവയെ നാട്ടിലെത്തിച്ച് മനുഷ്യന്റെ അടിമകളാക്കുന്നത് അവസാനിപ്പിക്കണമെന്ന് മറ്റൊരു വിഭാഗം പറയുന്നു. വീഡിയോയിലുള്ള സിംഹത്തിന് ആരോഗ്യമില്ലെന്നും സിംഹത്തിന് പരിചരണം ലഭിക്കുന്നില്ല എന്ന് കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ടെന്നും മറ്റൊരു കൂട്ടരും പറയുന്നു. സിംഹം, കടുവ തുടങ്ങിയവയെ വളർത്തുന്നത് ആഡംബരത്തിന്റെ പ്രതീകമായി കാണുന്ന നിരവധി സമ്പന്നർ പാകിസ്ഥാനിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |