കൊച്ചി: നടുറോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി മരോട്ടിച്ചുവട് ഭാഗത്താണ് ഇന്ന് ഒരു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടപ്പള്ളി കൂനംതൈ സ്വദേശിയായ പ്രവീൺ ആണ് മരിച്ചതെന്ന് സംഭവം അന്വേഷിച്ച പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
പ്രവീണിന്റെ ശരീരത്തിലാകെ മുറിവുകളുണ്ട്. അതിനാൽ സംഭവം കൊലപാതകമാണോ എന്ന് സംശയിക്കുന്നു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഉടൻ പരിശോധനകൾ നടത്തുമെന്ന് കൊച്ചി ഡിസിപി ജുവനപ്പുഡി മഹേഷ് അറിയിച്ചു.
പുലർച്ചെ നാട്ടുകാരാണ് യുവാവ് മരിച്ചുകിടക്കുന്നത് പൊലീസിനെ അറിയിച്ചത്. രാത്രിയിൽ ഈ പ്രദേശത്ത് ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷിക്കും. രാത്രിയിൽ എന്തെങ്കിലും തരത്തിൽ അടിപിടിയോ മറ്റോ നടന്നിരുന്നോ എന്നും അതിന് പിന്നാലെയാണോ സംഭവം എന്നും പൊലീസ് അന്വേഷിക്കും. ഏതാനും നാളുകളായി പ്രവീൺ ഇതേ സ്ഥലത്ത് തന്നെയാണ് താമസിച്ചു വന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |