വർക്കല: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വർക്കല കൂരക്കണ്ണി ജംഗ്ഷനിൽ രാത്രി 11.15ഓടെയായിരുന്നു അപകടം. രണ്ട് ബൈക്കുകളിലായി യാത്ര ചെയ്‌ത അഞ്ചുപേരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേർ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗതയിലാണ് ബൈക്കുകളെത്തിയത് എന്ന കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
രണ്ടുപേർ സഞ്ചരിച്ച യമഹ ബൈക്ക് എതിർ ദിശയിൽ നിന്നും വന്ന മൂന്നുപേർ സഞ്ചരിച്ച പൾസർ ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൂന്നുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇടവ സ്വദേശികളായ ആനന്ദ് ദാസ് (18), ആദിത്യൻ (19), ജിഷ്‌ണു (20)എന്നിവരാണ് മരിച്ചത്. സനോജ്, വിഷ്‌ണു എന്നിവരാണ് ചികിത്സയിലുള്ളത്.
അമിതവേഗതയിൽ രണ്ട് ബൈക്കുകളെ മറികടന്നാണ് യമഹ ബൈക്ക് പോകുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഈ ബൈക്കിന് ലൈറ്റും ഇല്ലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. അതിനാൽ എതിർദിശയിൽ വാഹനം വരുന്നത് പൾസർ ബൈക്കിൽ വന്നവരും കണ്ടില്ല. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |