SignIn
Kerala Kaumudi Online
Sunday, 20 October 2019 4.28 PM IST

സാറേ, ഞാൻ ഇന്ദ്രൻസാണേ... വീട്ടിലിപ്പോഴും തയ്യൽ മെഷീനുണ്ട്, ഗ്യാപ്പ് കിട്ടുമ്പോഴൊക്കെ തയ്‌ക്കാറുമുണ്ട്: ചെറുപ്പക്കാരനോട് ഇന്ദ്രൻസ്

actor-indrans

അഭിനയിച്ച ഒന്നോ രണ്ടോ ചിത്രങ്ങൾ ഹിറ്റായാൽത്തന്നെ തലക്കനംവയ്ക്കുന്ന താരങ്ങളെ നമ്മൾ കാണാറുണ്ട്. എന്നാൽ അത്തരക്കാർക്കൊരു അപവാദമാണ് ഇന്ദ്രൻസ്. സംസ്ഥാന അവാർഡുൾപ്പെടെ നേടിയ അദ്ദേഹത്തിന്റെ വിനയത്തെറ്റി ഒരു ചെറുപ്പക്കാരൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നവാഗതനായ പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന, സണ്ണിവെയിൻ നായകനാകുന്ന 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിന്റെ കഥയെഴുതിയ ജിഷ്ണു ആർ രമേശാണ് ഇന്ദ്രൻസിനൊപ്പമുള്ള ഒരു അനുഭവം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഴിഞ്ഞ മാർച്ചില് പെട്ടെന്നൊരു ദിവസം എനിക്കൊരു കോള് വന്നു
" ഹലോ....
അനുഗ്രഹീതൻ ആന്റണീടെ കഥയെഴുതിയ ആളല്ലേ ?? "
അതേയെന്ന് ഞാൻ പറഞ്ഞപ്പോ കിട്ടിയ മറുപടിയിതായിരുന്നു...!!

" സാറേ.... ഞാൻ ഇന്ദ്രൻസാണേ.....!! "ആ....ആര്...?? പകച്ച് പോയ ഞാൻ വിക്കി വിക്കി ചോദിച്ചു :) " ആക്ടർ ഇന്ദ്രൻസാ....ജിനോയി Jinoy നമ്പറ് തന്നിട്ടാ വിളിക്കുന്നെ....!! എന്റെ പോർഷൻ എന്നാ വരുന്നേന്ന് അറിയാൻ വിളിച്ചതാ.. ലൊക്കേഷനില് വേറാരുടേം നമ്പറ് എന്റെ കയ്യിലില്ലാരുന്നു അതാ....!! :) :) " എന്റെ പ്രായത്തേക്കാൾ എക്സ്പീരിയൻസുള്ള സംസ്ഥാന അവാർഡും ദേശീയ ശ്രദ്ധയും നേടിയ ഒരു നടൻ വെറും തുടക്കക്കാരനായ ഒരു ചെറുപ്പക്കാരനെ സാറേയെന്ന് വിളിക്കുക.

നിന്ന് തിരിയാൻ സമയമില്ലാത്ത നേരത്ത് സ്വന്തം ക്യാരക്ടറിന്റെ ഷൂട്ട് എന്ന് തുടങ്ങും എന്നറിയാൻ ഇങ്ങോട്ട് വിളിച്ച് ഡേറ്റ് ഉറപ്പ് വരുത്തുക. അത്യാവശ്യം തലക്കനം ഒക്കെ വെക്കാവുന്ന സാഹചര്യമായില്ലേ ചേട്ടാ എന്ന് തമാശക്ക് ഞാൻ ചോദിച്ചപ്പോ പുള്ളി മറുപടി പറഞ്ഞതിങ്ങനെയാണ് " വീട്ടിലിപ്പഴും തയ്യൽ മെഷീനൊണ്ട് . ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ. അതാണേല് മറക്കാനും പറ്റത്തില്ല അത്രേം ആഴത്തിലാ പതിഞ്ഞേക്കുന്നേ..!!

" ഞാനാ മനുഷ്യനെ നോക്കി മനസ്സ് കൊണ്ടൊന്ന് തൊഴുതൂ...!! കഴിഞ്ഞ കുറച്ച് ദിവസം ഒരുമിച്ചുണ്ടായിരുന്നു. ഒന്നിച്ച് നിന്ന് പടം തീർത്തു. എല്ലാം കഴിഞ്ഞ് യാത്ര പറയുന്നതിന്റെ തൊട്ട് മുന്നേ വിറച്ച് വിറച്ച് വാങ്ങിച്ചെടുത്ത ഓട്ടോഗ്രാഫാണിത് :) ഒരു വെറും മനുഷ്യന്റെ ഓട്ടോഗ്രാഫ് <3 - അനുഗ്രഹീതൻ ആന്റണി <3 Anugraheethan Antony സണ്ണി വെയ്ൻ,ഗൗരി കിഷൻ,ഇന്ദ്രൻസേട്ടൻ,സുരാജേട്ടൻ, ബൈജുച്ചേട്ടൻ ,പാർവ്വതിച്ചേച്ചി,സിദ്ധീക്കിക്കാ പിന്നെ ഞങ്ങള് കുറച്ച് തുടക്കക്കാരും:)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDRANS, FACEBOOK POST, JISHNU S RAMESH, MALAYALAM FILM, ANUGRAHITHAN ANTONY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.