നേമം: അർദ്ധരാത്രിയിൽ ഓട്ടോയിലെത്തിയ മൂന്നംഗസംഘം വർക്‌ഷോപ്പിൽ ഉറങ്ങിക്കിടന്ന സുഹൃത്തുക്കളായ മൂന്നുപേരെ വെട്ടിപ്പരിക്കേല്പിച്ചു. മാരകമായി പരിക്കേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വർക്‌ഷോപ്പ് ഉടമ പ്രശാന്ത്, രതീഷ്, പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കല്ലിയൂർ പാരൂർക്കോണം എസ്.എസ്. ലെയിൻ എസ്.എസ് മൻസിലിൽ ഷിബു എന്ന റാംബോ ഷിബു(50), കല്ലിയൂർ വെള്ളായണി തെന്നൂർ വെള്ളായണി ക്ഷേത്രത്തിനു സമീപം ചന്ദ്രാലയം വീട്ടിൽ അരുൺലാൽ (37), പള്ളിച്ചൽ ഇടയ്ക്കോട് മാങ്കൂട്ടത്തിൽ വീട്ടിൽ രാജീവ് (44) എന്നിവരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവോണ ദിവസം രാത്രി 1ഓടെയായിരുന്നു ആക്രമണം. ഓട്ടോയിലെത്തിയ മൂന്നംഗസംഘം പ്രാവച്ചമ്പലം അരിക്കടമുക്ക് വെള്ളംകെട്ടുവിളയിലുള്ള പ്രശാന്തിന്റെ വർക്‌ഷോപ്പിൽ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രശാന്തിന്റെ കഴുത്തിലും ചെവിയിലും കൈവിരലിലും വെട്ടേറ്റു. കഴുത്തിന് 20 തൈയ്യലുണ്ട്. മൂന്നാം പ്രതി രാജീവിന് പ്രശാന്തിന്റെ സുഹൃത്ത് രതീഷിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |