തിരുവനന്തപുരം: ഓണക്കാലത്ത് പാൽ, തൈര്, മറ്റ് പാലുത്പന്നങ്ങൾ എന്നിവയുടെ വില്പനയിൽ മിൽമയ്ക്ക് സർവകാല റെക്കാഡ്. തിരുവോണത്തിന് മുമ്പുള്ള ആറുദിവസങ്ങളിൽ വിറ്റത് 1,33,47,013 ലിറ്റർ പാൽ. തൈര് 14,95,332 കിലോ. ഉത്രാട ദിനത്തിൽ മാത്രം 37,00,365 ലിറ്റർ പാൽ. 3,91,576 കിലോ തൈര്. ഓണത്തിന് 1.25 കോടി ലിറ്റർ പാലിന്റെ വില്പനയാണ് പ്രതീക്ഷിച്ചത്. തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ എത്തിച്ചിരുന്നു. ആഗസ്റ്റ് 15 മുതൽ സെപ്തംബർ 12വരെ 814 മെട്രിക് ടൺ നെയ്യ് വില്പന നടത്തി.
കഴിഞ്ഞ ഓണത്തിന് 1,00,56,889 ലിറ്റർ പാലാണ് വിറ്റത്. അതിന് മുൻവർഷം 94,56,621 ലിറ്റർ. കഴിഞ്ഞ ഓണത്തിന് നാലുദിവസം കൊണ്ട് 12,99,215 കിലോ തൈരാണ് വിറ്റത്. അതിന് മുൻവർഷം 11,25,437 കിലോ.
''ഉപഭോക്താക്കൾ മിൽമയിൽ അർപ്പിച്ച വിശ്വാസമാണ് വില്പനയിലെ വർദ്ധനയ്ക്ക് കാരണം
-കെ.എസ്.മണി,
മിൽമ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |