രാജ്യത്ത് ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച ജാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ടാറ്റാനഗർ പട്ന, ബ്രഹ്മപുർ ടാറ്റാനഗർ, റൂർക്കേലഹൗറ, ദിയോഘർവാരണാസി, ഭഗൽപുർഹൗറ, ഗയഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |